ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

160

ഭുവനേശ്വര്‍: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുഹൃത്തിനെ യുവാവ് അടിച്ചുകൊന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരു സുഹൃത്തുത്തിനു ഗുരുതരമായി പരുക്കേറ്റു. ഭുവനേശ്വറിലെ നയപള്ളിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മണ്‍വെട്ടി ഉപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്.
സീമാഞ്ചല്‍ ജെന എന്ന യുവാവാണ് സുഹൃത്തുക്കളെ ആക്രമിച്ചത്. ബസന്ത് പ്രധാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ജെനയും ഭാര്യയും തമ്മിലുള്ള വഴക്ക് പരിഹരിക്കാന്‍ ഈ സുഹൃത്തുക്കള്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ജെന ഇരുവരേയും വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലംബോധര്‍ പ്രധാന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തിന്‍റെ ദൃശ്യം സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെനയെ സമീപത്തുള്ള ചേരിയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു.

NO COMMENTS

LEAVE A REPLY