മെയ്‌ക്ക് ഇൻ കേരളയ്ക്ക് 1000 കോടി ; ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു

16

തിരുവനന്തപുരം : ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. മെയ്‌ക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധിക മായി അനുവദിക്കുമെന്നും ഈ വർഷം 100 കോടി രൂപ മാറ്റിവെക്കുമെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യത കളും വർധിപ്പിക്കാൻ മെയ്‌ക്ക് ഇൻ കേരള വികസിപ്പിക്കുമെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി.

സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകും. കാർഷിക സ്‌റ്റാർട്ടപ്പുകൾക്ക് മെയ്ക്ക് ഇൻ കേരള പിന്തുണ നൽകും. സംസ്ഥാനത്ത് കൃഷിക്കായി 971 കോടിരൂപയും ബജറ്റിൽ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 ആക്കി. നെൽകൃഷിക്ക് വികസനത്തിന് 95 കോടി വകയിരുത്തി. തീരദേശ വികസനത്തിന് 110 കോടിയും തീരസംരക്ഷണ പദ്ധതികൾക്ക് 10 കോടിയും വകയിരുത്തി.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം റിങ് റോഡിന് 1000 കോടി വകയിരുത്തി. മത്സ്യമേഖല യ്ക്ക് 321 കോടി, ഫിഷറീസ് ഇന്നവേഷൻ പദ്ധതിക്ക് 1 കോടി, മീൻ പിടുത്ത ബോട്ടുകൾ നവീകരിക്കാൻ 10 കോടി ദേശീയപാത ഉൾപ്പെടെ റോഡുകൾക്കും പാലങ്ങൾക്കുമായി 1144 കോടി . ജില്ലാ റോഡുകൾക്ക് 288 കോടിയും ബജറ്റിൽ വകയിരുത്തി.

NO COMMENTS

LEAVE A REPLY