കഞ്ചാവുമായി പിടിയില്‍

163

കുമളി: തമിഴ്‍നാട്ടിൽ നിന്നും കാൽകിലോ കഞ്ചാവുമായി കെ എസ് ആർ ടി സി ബസിൽ എത്തിയയാളെ കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആലുവ പുത്തൻപുരയിൽ തമ്പി ആണ് പിടിയിലായത്.
മധുര- തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സിയുടെ സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നുമാണ് തമ്പി പിടിയിലായത്. ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തുന്നതിനിടെ തമ്പിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് കടത്തുന്ന വിവരം ലഭിച്ചത്. കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പെതിഞ്ഞ് മടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി.
സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന തമ്പി സ്വന്തം ഉപയോഗത്തിനായി രണ്ടായിരം രൂപ നൽകി കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയത്. ആലുവയിൽ കഞ്ചാവ് ലഭിക്കണമെങ്കിൽ വൻ തുക നൽകേണ്ടതിനാലാണ് കമ്പത്തു നിന്നും ഇത്രയധികം കഞ്ചാവ് വാങ്ങിയതെന്നും ഇയാൾ മൊഴി നൽകി.

NO COMMENTS

LEAVE A REPLY