മീറ്റര്‍ റീഡറായി സിപിഎം പ്രവര്‍ത്തകനെ നിയമിച്ചില്ല; കെഎസ്ഇബി എഞ്ചിനീയറെ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

179

കുമളി: ഇടുക്കിയിലെ കുമളിയിൽ കെഎസ്ഇബി ജീവനക്കാരനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കുമളി സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ പുള്ളിക്കാനം സ്വദേശി എം രാജനാണ് പരിക്കേറ്റത്. ചെവിയുടെ കർണപടത്തിന് പരുക്കേറ്റ രാജനെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
മീറ്റർ റീഡറുടെ താൽക്കാലിക ഒഴിവിലേക്ക് സിപിഎം പ്രവർത്തകനെ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാഞ്ഞതിനാണ് മർദ്ദിച്ചതെന്ന് രാജൻ പറയുന്നു. എന്നാൽ കുമളിയിൽ സ്ഥിരമായുണ്ടാകുന്ന വൈദ്യുതി തടസ്സത്തെ സംബന്ധിച്ച് അന്വേഷിക്കാൻ ഓഫീസിൽ എത്തിയപ്പോൾ ധിക്കാരപരമായി പെരുമാറിയതിനെ തുടർന്ന് വാക്കു തർക്കവും ഉന്തും തള്ളും മാത്രമാണുണ്ടായതെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് മർദ്ദനമേറ്റ രാജൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY