ബഗ്ദാദ്∙ ഐഎസ് കമാൻഡർ അബു ഒമർ അൽ ശിഷാനി കൊല്ലപ്പെട്ടു. ഇറാഖിലെ ഷിര്‍ക്കത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ അബു ഒമര്‍ കൊല്ലപ്പെട്ടതായി ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് അറിയിച്ചത്. മാര്‍ച്ചില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ ശിഷാനി കൊല്ലപ്പെട്ടതായി നേരത്തെ പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഐഎസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ‘യുദ്ധമന്ത്രി’ എന്നു പെന്റഗൺ വിളിക്കുന്നത്
‘ഒമർ ദ് ചേചൻ’ എന്നും അറിയപ്പെടുന്ന ഇയാൾ ഐഎസ് മേധാവി അബൂബക്കർ അൽ ബഗ്ദാദിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായാണ് അറിയപ്പെടുന്നത്. 50 ലക്ഷം ഡോളറാണ് ശിഷാനിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള മുസോളിനെ ലക്ഷ്യമാക്കിയുള്ള ഇറാഖിന്റെ സൈനിക നടപടികള്‍ പുരോഗമിക്കുകയാണ്.