ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോർട്ട്

152

ന്യൂഡൽഹി ∙ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഇവിടങ്ങളിൽ സുരക്ഷ കർശനമാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷാ ഏജൻസികൾക്കും സർക്കാർ നിർദേശം നൽകി.

സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി തുടങ്ങിയവരോട് സുരക്ഷാ പരിശോധനകൾ ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹി, നോയിഡ, ഗാസിയബാദ്, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിലെ സുരക്ഷ കർശനമാക്കാനാണ് നിർദേശം.

രാത്രികാല പെട്രോളിങ് ശക്തമാക്കാനും ഹോട്ടലുകളിലും മറ്റും എത്തുന്ന സന്ദർശകരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഏതുതരത്തിലുള്ള ആക്രമണം ഉണ്ടായാലും അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള മുൻകരുതൽ ഉണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY