ഊട്ടി സ്വദേശിയായ ടാക്സി ഡ്രൈവറുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

171

പാലക്കാട് ∙ ഊട്ടി സ്വദേശിയായ ടാക്സി ഡ്രൈവറുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ പത്തനംതിട്ട സ്വദേശി പി.അനൂപിനെ(26) കേ‍ായമ്പത്തൂർ പെ‍ാലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരത്തുവച്ചാണ് അറസ്റ്റ്. കഴിഞ്ഞവർഷം മാർച്ച് ഏഴിന് ഊട്ടി തടാകം റേ‍ാഡിലാണ് ഡ്രൈവർ യത്തിരാജിന്റെ ജ‍ഡം കാറിൽ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് കേ‍ായമ്പത്തൂർ സിറ്റിപെ‍ാലീസ് കമ്മിഷണർ അമൽനാഥ് പറയുന്നത്: മാർച്ച് അഞ്ചിന് അമ്മ, ഭാര്യ, കുഞ്ഞ്, കൂട്ടുകാരൻ എന്നിവർക്കൊപ്പം ഊട്ടികാണാനെത്തിയതായിരുന്നു അനൂപ്. ഇയാൾ കൂട്ടുകാരന്റെ വാഹനത്തിൽ വന്നുെവന്നാണ് സൂചന. സ്ഥലം സന്ദർശിച്ചശേഷം ആറിനു വൈകിട്ട് കുടുംബസഹിതം പാലക്കാട്ടേയ്ക്കുപേ‍ാകാനാണ് യത്തിരാജിന്റെ കാർ വിളിച്ചത്. കാറിലിരുന്ന് തുപ്പുകയും വെള്ളമെ‍ാഴിക്കുകയും ചെയ്ത അനൂപുമായി ഡ്രൈവർ ലഹളയുണ്ടാക്കി.

തുടർന്ന് യത്തിരാജിനെ മാറ്റിയിരിത്തി അനൂപ് കാർ ഒ‍ാടിച്ചതേ‍ാടെ തർക്കം മൂത്തു. പിന്നീട് കാറിൽ നിന്നു കുടുംബത്തെ ഇറക്കി മാറ്റിനിർത്തിയശേഷം യത്തിരാജിനെ ക്രൂരമായി മർദ്ദിച്ചുവന്നാണ് പെ‍ാലീസ് ഭാഷ്യം. കൂട്ടുകാരനെ പിടികിട്ടാനുള്ളതിനാൽ സംഭവത്തിലെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് കമ്മിഷണർ പറഞ്ഞു. അനൂപിനെ റിമാൻഡ് ചെയ്തു.

NO COMMENTS

LEAVE A REPLY