സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

79

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്ന യു എ ഇ കോണ്‍സുലേറിറില്‍ വന്ന പാഴ്സലിനുള്ളിൽ സൂക്ഷിച്ചിരുന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് 30 കിലോ സ്വര്‍ണം കണ്ടെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

രണ്ടര കിലോ ഭാരമുള്ള പാക്കറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പാഴ്സലുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. പാഴ്സലെ ത്തിയത് ദുബായില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ആരാണ് പാഴ്സലയച്ചത് എന്ന് കണ്ടെത്താ നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്ന് ദിവസം മുമ്പാണ് ദുബൈയില്‍ നിന്നും കാര്‍ഗോ എത്തിയത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സംശയത്തെത്തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.

NO COMMENTS