ചരക്കുസേവന നികുതി: ഭരണഘടനാ ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍

198

ദില്ലി: ചരക്കുസേവന നികുതി കൊണ്ടു വരാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ നാളെ ലോക്‌സഭയുടെ അംഗീകാരത്തിനായി വയ്ക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നോടെ ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി വ്യക്തമാക്കി.
നികുതി വരുന്നത് വിലയക്കയറ്റത്തിന് ഇടയാക്കുമെന്ന് വാദം ജയ്റ്റ്‌ലി തള്ളി. അതേസമയം നികുതി നിരക്ക് പതിനെട്ട് ശതമാനമായി നിജപ്പെടുത്തും എന്ന ഉറപ്പ് നല്കാന്‍ ധനമന്ത്രി തയ്യാറായില്ല.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം ലോക്‌സഭയില്‍ ബഹളത്തിനിടയാക്കി. അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗവര്‍ണ്ണര്‍മാര്‍ നടത്തിയ ഇടപെടലിനെക്കുറിച്ച് രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച നടത്തും.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച സൈനികന്റെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് കെകെ രാഗേഷ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY