യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചു

181

ദില്ലി: യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചു. കിഴക്കന്‍ ദില്ലിയിലെ ലക്ഷ്മി നഗറിലാണ് ആരെയും നടക്കുന്ന കൊലപാതകം അരങ്ങേറിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം അതിന് അടുത്ത് തന്നെ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും കാമുകിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസിനോട് ഇവര്‍ നടത്തിയ കുറ്റസമ്മതത്തില്‍ പറയുന്നു
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, മുപ്പത്തിയൊന്നുകാരിയാണ് കൊല്ലപ്പെട്ട ഹലീമ എന്ന യുവതി, ഇവരുടെ ഭര്‍ത്താവ് ഫിറോസ് ഖാനും സുമന്‍ എന്ന പൂജയുമായുഴ്ഴ വിവാഹേതര ബന്ധം ഹലീമ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുടുംബത്തില്‍ കലഹം പതിവായിരുന്നു. ശല്യക്കാരിയെ ഒഴിവാക്കുന്നതിനാണ് ഫിറോസിനെ സഹായിച്ചതെന്ന് സുമന്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഇവരുടെ ഫ്‌ളാറ്റില്‍ വച്ച് ഹലീമയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ പൊതിച്ച് സമീപത്തുള്ള മാലിന്യകൂമ്പാരത്തില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ പോലീസ് ചൊവ്വാഴ്ചയാണ് പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ചെയ്തിരുന്നെങ്കിലൂം ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഷകര്‍പുരില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ഫിറോസ് ഹലീമയെ വിവാഹം കഴിഞ്ഞത്. എന്നാല്‍ രണ്ടു വര്‍ഷമായി ഇവര്‍ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.
ഈ സമയം ഫിറോസ് ജോലി ചെയ്തിരുന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ സുമനുമായി പ്രണയത്തിലാകുകയും സുമന്റെ വാടക ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഹലീമ ഇവരുടെ ഫ്‌ളാറ്റില്‍ എത്തി വഴക്കുണ്ടാക്കി. വഴക്ക് പതിവായതോടെ ഹലീമയെ ഇല്ലാതാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY