സ്കൂളുകള്‍ ആധുനികവത്ക്കരിക്കും: സി രവീന്ദ്രനാഥ്

225

സംസ്ഥാനത്തെ നാല് നിയോജക മണ്ഡലങ്ങളിലെ സ്കൂളുകളുടെ ആധുനികവത്ക്കരണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ജനാഭിപ്രായം അറിഞ്ഞ ശേഷം സര്‍വ്വകലാശാലാ പരീക്ഷകള്‍ ഏകീകരിക്കുന്നകാര്യത്തില്‍ തീരുമാനമാകുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന്‍റെ പിന്തുടര്‍ച്ചയായാണ് നാല് നിയോജകമണ്ഡലങ്ങളിലെ സ്കൂളുകള്‍ ആധുനികവത്കരിക്കാനുള്ള തീരുമാനം. കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ്, ആലപ്പുഴ, പുതുക്കാട് മണ്ഡലങ്ങളിലെ സ്കൂളുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എട്ട് മുതല്‍ പ്ലസ്ടുവരെയുള്ള നാല്‍പതിനായിരത്തോളം ക്ലാസ്മുറികളാണ് ആധുനികവത്ക്കരിക്കുന്നത്. കേന്ദ്രീകൃത ലാബ്, കമ്പ്യൂട്ടര്‍വത്ക്കരണം തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം അടിസ്ഥാനവികസനം കൂടി ലക്ഷ്യമിടുന്ന പദ്ധതിക്കായി 1800 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
സര്‍വ്വകലാശാല തലത്തിലുള്ള പരിഷ്ക്കാരങ്ങളും ഇതോടൊപ്പം ലക്ഷ്യമിടുന്നതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ എല്ലാ സര്‍വ്വകലാശാലകളിലേയും പരീക്ഷാ ടൈംടേബിള്‍ വിദ്യാഭ്യാസവകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷകള്‍ ഏകീകരിക്കുന്നത് ജനാഭിപ്രായം അറിഞ്ഞ ശേഷം മാത്രമായിരിക്കുമെന്നും വിദ്യഭ്യാസമനമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY