പറവൂരിൽ എഎസ്ഐയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

163

എറണാകുളം പറവൂരിൽ എഎസ്ഐയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഷാഡോ പൊലീസ് എഎസ്ഐ ദിനേശനാണ് മർദ്ദനമേറ്റത്.
പറവൂർ നന്ത്യാട്ടുകുന്നം സ്വദേശികളായ ബിനു, ഉല്ലാസ് ജിന്റോ എന്നിവരാണ് പിടിയിലാത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പറവൂർ നന്ത്യാട്ടുകുന്നിൽ കുറച്ചുപേർ പരസ്യമായി മദ്യപിച്ച് ശല്യമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു എഎസ്ഐ ദിനേശനും സംഘവും. മദ്യപിച്ചിരുന്നുവരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എഎസ്ഐയുടെ നെഞ്ചിൽ ഇടിക്കുകയും നെയിം ബോർഡ് വലിച്ചുകീറുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

NO COMMENTS

LEAVE A REPLY