ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വിസ്മരിക്കാനാവില്ല ; ആൻ്റണി രാജു.

66

നാഷണൽ കോളേജ് 2022-23 അക്കാദമിക് ഇയറിലെ കോളേജ് യൂണിന്റെയും ആർട്സ് ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വച്ച് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. അഡ്വ. ആന്റണി രാജു നിർവ്വഹിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും ജീവിതമാകുന്ന പരീക്ഷയിൽ എ പ്ലസ് നേടുകയാണ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യമെന്നും ഇക്കാര്യം വിദ്യാർത്ഥി സമൂഹം തിരിച്ചറിയുമ്പോഴാണ് പഠനപ്രക്രിയ പൂർണമാകുന്നതെന്നും അധ്യാപകർ വിദ്യാർഥികൾക്ക് റോൾ മോഡൽ ആകണമെന്നും നാഷണൽ കോളേജിൽ കോളേജ് യൂണിയനും ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. അനന്തകൃഷ്ണൻ എസ്. ആർ അദ്ധ്യക്ഷനായിരുന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മഞ്ചേഷ് നാഥ് എം. എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ ആമുഖപ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പാൾ ശ്രീ. ജസ്റ്റിൻ ഡാനിയേൽ, അക്കാദമിക് കോഡിനേറ്റർ ശ്രീമതി. ഫാജിസ ബീവി, സ്റ്റാഫ് അഡ്വൈസർ ശ്രീ. ഉബൈദ് എ, ആർട്സ് ക്ലബ് സെക്രട്ടറി അഞ്ജലി എസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആരതി കൃഷ്ണ പി .ആർ കൃതജ്ഞത പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

NO COMMENTS

LEAVE A REPLY