ഡൊണാള്‍ഡ് ട്രംപ് ഒബാമയുമായി കൂടിക്കാഴ്ച നടത്തി

244

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി. പ്രസിഡന്‍റ് ബാരക് ഒബാമയെ കാണുവാനാണ് ട്രംപ് എത്തിയത്. ട്രംപിനേയും മെലാനിയയേയും ഒബാമയും മിഷേലും ചേര്‍ന്ന് സ്വീകരിച്ചു. 90 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര വിദേശ കാര്യങ്ങളും അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങളും സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച നേതാക്കളാണ് ഇരവരും. ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ യോഗ്യനല്ലെന്ന് ഡെമോക്രറ്റിന് വേണ്ടി പ്രചരണത്തിനിറങ്ങിയ ഒബാമ പറഞ്ഞത്. എന്നാല്‍ കൂടിക്കാഴ്ച്ചയെ എക്സലെന്‍റ് എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. അതേസമയം ട്രംപ് പ്രസിഡന്‍റാകുന്നതിനെതിരെ അമേരിക്കയില്‍ തന്നെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അമേരിക്കന്‍ പ്രസിഡന്‍റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്.