വണ്ടിപ്പെരിയാര്‍: അന്യ സംസ്ഥാന തൊഴിലാളി കുടുംബത്തിലെ നാലു വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. അരണക്കല്‍ എ.വി.ടി എസ്റ്റേറ്റിലെ തൊഴിലാളികളും അസം സ്വദേശികളുമായ അബ്ദുള്‍ ബാരിക്-അഞ്ജന ബീഗം ദന്പതികളുടെ മകന്‍ ആഷിക്കുല്‍ ഇസ്ലാമാണ് മരിച്ചത്. പാന്പു കടിയേറ്റതാണെന്നു സംശയിക്കുന്നു. ഇന്നലെ രാത്രി 12.30 ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വണ്ടിപ്പെരിയാര്‍ മസ്ജിദ് നൂര്‍ ഖബര്‍സ്ഥാനില്‍ കബറടക്കി. സാറാ സഹര്‍, ഫൈസല്‍ ഹഖ്, അബീസുല്‍ ഹഖ്, ബാഹിത് ഹഖ് എന്നിവര്‍ സഹോദരങ്ങളാണ്.