ജി20 കൂട്ടായ്മയ്ക്ക് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും ചര്‍ച്ചകള്‍കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

763

ഹാങ്ഷു: ജി20 കൂട്ടായ്മയ്ക്ക് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും ചര്‍ച്ചകള്‍കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം രാഷ്ട്രീയമായും സാമ്ബത്തികമായും വെല്ലുവിളി നേരിടുമ്ബോളൊക്കെ നമ്മള്‍ ഒത്തുചേരാറുണ്ട്. സാമ്ബദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുക, ആഭ്യന്തര ഉത്പാദനം കൂട്ടുക, അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് യോഗം ചേരുകയെന്നും മോദി പറഞ്ഞു.
പൊതുവായ സാധ്യതകളും വെല്ലുവിളികളുമാണ് നമുക്കുളളത്. പുരോഗതിയുടെ ഗുണം എല്ലാവര്‍ക്കും ലഭിക്കണമെന്നുണ്ടെങ്കില്‍ ജി 20 അംഗങ്ങള്‍ പരസ്പരം മനസിലാക്കി പ്രവര്‍ത്തിക്കണം.

അതിന് അംഗങ്ങള്‍ തമ്മിലുള്ള ശക്തമായ സഹകരണമാണ് വേണ്ടതെന്നും മോദി പറഞ്ഞു. ജി 20 ഉച്ചകോടിക്കായി ശനിയാഴ്ചയാണ് മോദി ചൈനയിലെത്തിയത്.