കേരളത്തില്‍ രണ്ട് അപകടങ്ങളിലായി നാല് മരണം

173

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നാല് മരണം. കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ടു പേരും പാലക്കാട്ട് ദേശീയപാത കണ്ണനൂര്‍ പാത്തിക്കലില്‍ നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ രണ്ടു പേരുമാണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ പാലക്കാട് സ്വദേശി സനുല്‍ രാജും കോഴിക്കോട് സ്വദേശി വിമലുമാണ് മരിച്ചത്. പാലക്കാട്ടുണ്ടായ അപകടത്തില്‍ തൃശൂരില്‍ നിന്നും കോയന്പത്തൂരിലേക്ക്് പോയ ബസും എതിര്‍ ദിശയില്‍ വന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.