മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, റജിസ്ട്രേഷന്‍ നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി

234

ന്യൂഡല്‍ഹി• മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, റജിസ്ട്രേഷന്‍ നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയാക്കി. വാഹനറജിസ്ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനയുണ്ടായപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുടെ റജിസ്ട്രേഷന്‍ നിരക്ക് 2500ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇറക്കുമതി ചെയ്ത ബൈക്കുകളുടേയും കാറുകളുടെയും റജിസ്ട്രേഷന്‍ തുകയും വര്‍ധിപ്പിച്ചു. ബൈക്കിന്റേത് 200ല്‍നിന്ന് 1500ന് മുകളിലേക്കും 800 രൂപയായിരുന്ന കാറുകളുടെ തുക 5000 രൂപയ്ക്കു മുകളിലേക്കുമെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

NO COMMENTS

LEAVE A REPLY