പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

223

പാലക്കാട് • പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം, ശബരിമല തീര്‍ഥാടകര്‍, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ വീട്ടിനുള്ളില്‍ തീപടര്‍ന്നുണ്ടായ ദുരന്തത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ചടയന്‍കാലായി ശ്രീവത്സത്തില്‍ രാധാകൃഷ്ണനാണ് (44) മരിച്ചത്. അക്രമകാരികള്‍ തീയിട്ട ബൈക്കില്‍നിന്നു സമീപത്തു സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറിലേക്കു തീപടര്‍ന്നുണ്ടായ പൊട്ടിത്തെറിയിലാണു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരനും പുതുശ്ശേരി പഞ്ചായത്ത് മുന്‍അംഗവുമായ കണ്ണന്‍ (40), ഭാര്യ വിമല (38), രാധാകൃഷ്ണന്റെ മറ്റൊരു സഹോദരനായ ശെല്‍വരാജിന്റെ മകന്‍ ആദര്‍ശ് (20) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. കഴിഞ്ഞ 28 നു പുലര്‍ച്ചെയായിരുന്നു അക്രമം. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY