ജമ്മു കാശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റ് മരിച്ചു

257

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പീപ്പിള്‍ ഡെമോക്രാറ്റിക്‌സ് പാര്‍ട്ടി പുല്‍വാമ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗനി ദാര്‍ വെടിയേറ്റ് മരിച്ചു. പുല്‍വാമയിലെ പിന്‍ഗ്ലാനില്‍വെച്ച് തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് ഗനിക്ക് നേരെ ആക്രമണം ഉണ്ടായത്. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗനി 2014ലാണ് പിഡിപിയിലേക്ക് മാറിയത്.

NO COMMENTS

LEAVE A REPLY