ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ മധ്യവയസ്കന്‍റെ മൃതദേഹം അഴുകിയ നിലയില്‍ ഓടയില്‍

210

കൊച്ചി• ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ മധ്യവയസ്കന്‍റെ മൃതദേഹം അഴുകിയ നിലയില്‍ ഓടയില്‍ കണ്ടെത്തി. കാരണക്കോടം ചന്ദ്രമതി ലെയ്നില്‍ തൂശിപ്പറമ്ബില്‍ ബാലകൃഷ്ണ കമ്മത്തി(61)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കാരണക്കോടം സെന്റ് ജൂഡ് പള്ളിക്കു മുന്‍വശത്തെ ഓടയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തെ കാണാതായതായി മകന്‍ ആറു ദിവസം മുന്‍പു പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ശരീരത്തില്‍ പരുക്കുകളുണ്ടോ എന്നു കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY