മുംബൈയുടെ ജലദൗര്‍ലഭ്യത്തിന് പരിഹാരം: 15 കിലോമീറ്റര്‍ തുരങ്ക ജലപാത തുറന്നു

209

മുംബൈ: വര്‍ഷങ്ങളായി മുംബൈ നഗരത്തെ വലയ്ക്കുന്ന ജലദൗര്‍ലഭ്യ പ്രശ്നത്തിന് പരിഹാരമാകാന്‍ തുരങ്ക ജലപാത. പതിനഞ്ച് കിലോ മീറ്റര്‍ നീളത്തില്‍ ഗുണ്ടാവാലിയില്‍ നിന്ന് ഭാണ്ടൂപിലെ ശുദ്ധീകരണ പ്ലാന്‍റിലേയ്ക്കുള്ള തുരങ്ക ജലപാത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാദനം ചെയ്തു. 5.5 മീറ്റര്‍ വ്യാസമുള്ള തുരങ്ക പാതയിലൂടെ പ്രതിദിനം 4000 ഘന ലിറ്റര്‍ വെള്ളമെത്തിക്കാനാകും. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് അണക്കെട്ടുകള്‍ കൂടി പൂര്‍ത്തിയാകുന്പോള്‍ കൂടുതല്‍ ജലം എത്തിക്കാനാകും. വരുന്ന 100 വര്‍ഷത്തേയ്ക്ക് മുടക്കമില്ലാതെ ജലം എത്തിക്കാന്‍ തുരങ്ക പാത സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ജലവിതരണത്തിനായി വാട്ടര്‍ റൂമും തുറന്നിട്ടുണ്ട്. 2009ലാണ് ബിഎംസിയുടെ നേതൃത്വത്തില്‍ തുരങ്കത്തിന്‍റെ പണി ആരംഭിച്ചത്. 2800 കോടിയാണ് പദ്ധതിക്കായി ചിലവാക്കിയത്.

NO COMMENTS

LEAVE A REPLY