അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്നു മുലായം സിങ് യാദവ്

195

ലക്നോ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുണ്ടാക്കുന്ന തീരുമാനവുമായി മുലായം സിങ് യാദവ്. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്നു മുലായം പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ അതു നടന്നില്ലെന്നും മുലായം പറഞ്ഞു. തനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ അഖിലേഷ് തയ്യാറായില്ലെന്നും മുലായം ആരോപിച്ചു. മുലായത്തിന്റെ തീരുമാനത്തോടെ സമാജ്വാദി പാര്‍ട്ടിയില്‍ പിളര്‍പ്പു പൂര്‍ണമായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY