കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സ​ത്യാ​ഗ്ര​ഹം തി​ങ്ക​ളാ​ഴ്ച രാ​ജ്ഘ​ട്ടി​ൽ

130

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സ​ത്യാ​ഗ്ര​ഹം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ രാ​ജ്ഘ​ട്ടി​ൽ ന​ട​ക്കും. കോ​ണ്‍​ഗ്ര​സ് സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പ​ടെ മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളും ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു തി​ങ്ക​ളാ​ഴ്ച​ത്തേ​ക്കു മാ​റ്റി​യ​ത്. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് കോ​ർ ക​മ്മി​റ്റി യോ​ഗം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ചേ​ർ​ന്നു രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു. സ​ന്പ​ദ് വ്യ​വ​സ്ഥ ന​ശി​പ്പി​ച്ച​തു കാ​ര​ണ​വും തൊ​ഴി​ലി​ല്ലാ​യ്മ കാ​ര​ണ​വും യു​വാ​ക്ക​ളു​ടെ രോ​ഷ​ത്തെ നേ​രി​ടാ​ൻ അ​വ​ർ​ക്ക് ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണു രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന​ത്. ഇ​തി​നെ നേ​രി​ടാ​ൻ സ്നേ​ഹം കൊ​ണ്ടു​മാ​ത്ര​മേ സാ​ധി​ക്കു​വെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

NO COMMENTS