വ്യാഴാഴ്ചത്തെ സ്വകാര്യബസ് പണിമുടക്ക് 24ലേക്കു മാറ്റി

190

തിരുവനന്തപുരം• വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് 24ലേക്കു മാറ്റി. സ്കൂള്‍ കലോല്‍സവം നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. സ്വകാര്യ ബസ് വ്യവസായം സംരംക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. നിലവിലുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്കു വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, ഡീസലിന്റെ വില്‍പനനികുതി 24 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു സ്വകാര്യ ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY