മല്‍സ്യത്തൊഴിലാളി മേഖലയിലേക്കു സംസ്ഥാന സര്‍ക്കാരിന്റെ സഞ്ചരിക്കുന്ന ആശുപത്രികള്‍ വരുന്നു

155

കണ്ണൂര്‍ • തീരദേശ മേഖലയിലെ മല്‍സ്യത്തൊഴിലാളി മേഖലയിലേക്കു സംസ്ഥാന സര്‍ക്കാരിന്റെ സഞ്ചരിക്കുന്ന ആശുപത്രികള്‍ വരുന്നു. ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ചു സംസ്ഥാന ഫിഷറീസ് വകുപ്പാണ് മൊബൈല്‍ ഡിസ്പെന്‍സറി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക വാഹനം വാങ്ങും. ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന സംഘം തൊഴിലാളികളുടെ വീടുകളിലെത്തി പരിശോധന നടത്തും. സൗജന്യമായി മരുന്നുകളും നല്‍കും.പല മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ നിന്നും ആശ്രുപത്രികളിലേക്ക് കിലോമീറ്ററുകളുടെ ദൂരമുണ്ട്. തീരമേഖലയിലുള്ള ഗ്രാമങ്ങളില്‍ വാഹനസൗകര്യവും പരിമിതമാണ്. ഇതു മറികടക്കാന്‍ മൊബൈല്‍ ഡിസ്പെന്‍സറികള്‍ക്കു കഴിയുമെന്നാണു പ്രതീക്ഷ.

NO COMMENTS

LEAVE A REPLY