വയനാട് മാന്തവാടിയില്‍ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

167

മാനന്തവാടി• വയനാട് മാന്തവാടിയില്‍ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇടതുപക്ഷം ഭരിക്കുന്ന മാനന്തവാടി നഗരസഭയില്‍ വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സിപിഐ നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. സിപിഐക്കാരുടെ മാര്‍ച്ചിനെ സിപിഎം പ്രവര്‍ത്തകര്‍ കായികമായി നേരിടുകയായിരുന്നു. വലിയ വടികളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സിപിഐക്കാരെ ഓടിച്ചു.