അന്യസംസ്ഥാന തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

198

കോട്ടയം: അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കായല്‍പട്ടണം സ്വദേശി മുഹമ്മദിന്റെ മകന്‍ മുഹയിദ്ദീന്‍ ലബ്ബയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയോലപ്പറമ്പ് ഉമാംകുന്ന് കണ്ണന്‍കേകരി പാറയ്ക്കുസമീപം ചൊവ്വാഴ്ച്ച രാവിലെ ആറിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി.
സംഭവത്തിന്റെ ദുരൂഹത കണക്കിലെടുത്ത് പാലാ ഡിവൈഎസ്പി വിജെ വിനോദ്കുമാര്‍, വൈക്കം സിഐ വി.എസ്. നവാസ്, തലയോലപ്പറമ്പ് എസ്‌ഐ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍ ഫോറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥരുമെത്തി വിശദമായ പരിശോധന നടത്തിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി

NO COMMENTS

LEAVE A REPLY