ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്കു പരുക്ക്

186

കൊല്ലം • ദേശീയപാതയില്‍ ഉമയനല്ലൂര്‍ പട്ടരുമുക്കില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്ക്. മയ്യനാട് റീജനല്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂട്ടിക്കട തോന്നലില്‍ വീട്ടില്‍ ശുഭകുമാര്‍ (46) ആണ് മരിച്ചത്.
ഇയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന കൂട്ടിക്കട ശ്രീലത നിലയത്തില്‍ അനില്‍കുമാര്‍, മറ്റു രണ്ടു ബൈക്കുകളിലായി വന്ന കൊട്ടിയം ഇഎസ്‌ഐ ജംക്ഷനില്‍ സുപ്രീം ഹൗസില്‍ അന്‍സര്‍, കൊട്ടിയം ദൃശ്യഭവനില്‍ ധ്യാന്‍, കൊട്ടിയം അനന്തേശ്വര മോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ കണ്ണന്‍, നടയ്ക്കല്‍ പ്രവീണ്‍ മന്ദിരത്തില്‍ പ്രമോദ് എന്നിവര്‍ക്കാണു പരുക്ക്. അന്‍സറിന്‍റെ പരുക്ക് ഗുരുതരമാണ്.
ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടിയത്തുനിന്നു കൊല്ലത്തേക്കു വരികയായിരുന്ന അന്‍സറും ധ്യാനും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ശുഭകുമാറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പിറകെ കണ്ണനും പ്രമോദും സഞ്ചരിച്ച ബൈക്കും ശുഭകുമാറിന്റെ ബൈക്കിനു പിന്നിലിടിച്ചു.

NO COMMENTS

LEAVE A REPLY