മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയാറാണെന്ന് ബിഎസ്പി നേതാവ് മായാവതി

174

ലക്നൗ : ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയാറാണെന്ന്‍ ബിഎസ്പി നേതാവ് മായാവതി. ന്യായമായ സീറ്റ് നല്‍കിയാല്‍ സഖ്യത്തിനു തയാറാണെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി കോര്‍ഡിനേറ്റര്‍മാരുമായുള്ള യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മായാവതി. അനന്തരവന്‍ ആകാശിനെ പാര്‍ട്ടിയുടെ തലപ്പത്തു പ്രതിഷ്ഠിച്ച നടപടിയേയും മായാവതി പ്രതിരോധിച്ചു. കോണ്‍ഗ്രസിനെപ്പോലെയോ സമാജ്വാദി പാര്‍ട്ടിയെപ്പോലെയോ ബിഎസ്പി സ്വജനപക്ഷപാതം നടത്തുന്ന പാര്‍ട്ടിയല്ല ബിഎസ്പിയെന്ന് മായവതി പറഞ്ഞു.

NO COMMENTS