സംവിധായകന്‍ കമലിനെതിരെ വീണ്ടും യുവമോര്‍ച്ച പ്രതിഷേധം

193

തൃശൂര്‍: സംവിധായകന്‍ കമലിനെതിരെ വീണ്ടും യുവമോര്‍ച്ച പ്രതിഷേധം. ഇന്നലെ തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പരിപാടി നടന്ന വേദിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച്‌ പ്രതിഷേധിച്ചു. തീയേററ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെ ചൊല്ലിയുള്ള പ്രശ്നത്തിന്‍റെ പേരിലാണ് കമലിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. നേരത്തെ കമലിന്‍റെ വസതിക്കു മുന്നിലും യുവമോര്‍ച്ച പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ വിദേശ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ദേശീയഗാനം ആലപിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പ്രതിഷേധത്തിന്‍റെ തുടക്കം. ഓരോ ചിത്രവും പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം ആലപിക്കണമെന്നും വിദേശികള്‍ അടക്കമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതുപാലിച്ച അക്കാദമി തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചിരുന്നു. ഈ സമയം എഴുന്നേറ്റ് നിന്ന് ആദരിക്കാത്തവരെ പോലീസ് അറസ്റ്റു ചെയ്തതും വിവാദമായിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ പേരിലാണ് അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിന്‍റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തിയതും വീട്ടുപടിക്കല്‍ ദേശീയഗാനം ആലപിച്ചതും.

NO COMMENTS

LEAVE A REPLY