എറണാകുളം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതുവഴി സര്‍ക്കാരിനുണ്ടായ നഷ്ടം പരിശോധിക്കണമെന്നും അവധിയെടുത്ത് സ്വകാര്യ കോളേജില്‍ അധ്യാപനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ചര്‍ത്തല ചെങ്ങാടക്കരി സ്വദേശി മൈക്കിള്‍ വര്‍ഗ്ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ണ്ണാടകയില്‍ വനഭൂമി കയ്യേറിയതിനെക്കുറിച്ച് അന്വേഷിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ ജനുവരി 19ലേക്ക് മാറ്റിവച്ചു.