മുംബൈ ഭീകരാക്രമണം ; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 35 കോടിയുടെ ഇനാം പ്രഖ്യാപിച്ച് അമേരിക്ക

149

വാഷിംഗ്ടണ്‍ : 2008 നവംബർ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയോ അതിന്റെ ഭാഗമാവുകയോ ചെയ്തവരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് അമേരിക്ക. അഞ്ചു ദശലക്ഷം ഡോളര്‍ (35 കോടിയില്‍ പരം രൂപ) ആണ് ഇനാം തുക. യു എസ് ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്‌സ് ഫോര്‍ ജസ്റ്റിസ് (ആര്‍ എഫ് ജെ) ആണ് തുക പ്രഖ്യാപിച്ചത്. ആറു യു എസ് വിനോദ യാത്രക്കാര്‍ ഉള്‍പ്പടെ 166 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ പൈശാചികമെന്നാണ് യു എസ് സ്റ്റേറ്റ് സെക്ര. മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ ജനതയോടും മുംബൈ നഗരത്തോടുമുള്ള യു എസിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും പോംപിയോ പറഞ്ഞു.

2008 നവംബർ 26ന് ഭീകരാക്രമണം നടത്തിയ പത്തില്‍ ഒമ്പതു പേരെയും സൈന്യം വെടിവെച്ചു കൊന്നിരുന്നു. പിടിയിലായ അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റുകയും ചെയ്തു.

NO COMMENTS