പത്മകുമാറിനെ നാളെ കേ‍ാടതിയില്‍ ഹാജരാക്കും

203

പാലക്കാട് • വിജിലന്‍സ് കസ്റ്റഡിയിലുള്ള മലബാര്‍ സിമന്റ്സ് മുന്‍ എംഡി കെ.പത്മകുമാറിനെ നാളെ തൃശൂര്‍ വിജിലന്‍സ് കേ‍ാടതിയില്‍ ഹാജരാക്കും. ഡീലര്‍ഷിപ്പ് ഇടപാടില്‍ സ്ഥാപനത്തിനുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു ദിവസമായി പാലക്കാട് വിജിലന്‍സ് ഒ‍ാഫിസില്‍ നടന്ന മൊഴിയെടുപ്പു പൂര്‍ത്തിയായി. നാളെ രണ്ടിനു ഹാജരാക്കാനാണു കേ‍ാടതി ഉത്തരവ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കേ‍ാടതി നിര്‍ദ്ദേശമനുസരിച്ച്‌ വിജിലന്‍സ് ഒ‍ാഫിസില്‍ തന്നെ പ്രത്യേക സംരക്ഷണയില്‍ താമസിപ്പിച്ച്‌ സിമന്റ്സിലെ മറ്റെ‍ാരു ഉന്നത ഉദ്യേ‍ാഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു അന്വേഷണ ഉദ്യേ‍ാഗസ്ഥന്‍ സിഐ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള മെ‍ാഴിയെടുക്കല്‍.കേസുമായി ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ ചേ‍ാദ്യാവലി തയാറാക്കിയായിരുന്നു നടപടി.ദുബായില്‍നിന്നു സിമന്റിന്റെ അസംസ്കൃതവസ്തുവായ ക്ലിങ്കര്‍ ഇറക്കുമതി ചെയ്തുവഴി 5.47 കോടി രൂപയുടെ നഷ്ടം, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണുകള്‍ ഉപയോഗിക്കരുതെന്ന വ്യവസായ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചതു വഴി മലബാര്‍ സിമന്റ്സിന് 17 ലക്ഷം രൂപ അധികച്ചെലവ്, 2010 മുതല്‍ അഞ്ചു വര്‍ഷം നടത്തിയ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി, മൂല്യവര്‍ധിത നികുതി നല്‍കുന്നതിലെ വീഴ്ച, കല്‍ക്കരി ഇറക്കുമതി വൈകിയതിനു പിഴ ചുമത്താത്തത് എന്നിവ വഴി സ്ഥാപനത്തിനു 10 കോടി രൂപ നഷ്ടമുണ്ടാക്കി എന്നീ കേസുകളുമായി ബന്ധപ്പെട്ടും പത്മകുമാറിന്റെ മൊഴിയെടുത്തു.

NO COMMENTS

LEAVE A REPLY