എളയാവൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു – 44 ലക്ഷം അനുവദിച്ചു

111

കണ്ണൂർ : വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എളയാവൂര്‍ വില്ലേജ് ഓഫീസ് നവീകരിക്കുന്നു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിട നിര്‍മാണവും നവീകരണ പ്രവൃത്തികളും.

കാത്തിരിപ്പ് കേന്ദ്രം, ജീവനക്കാര്‍ക്കുള്ള പ്രത്യേക മുറി, റെക്കോര്‍ഡ് റൂം, പ്രത്യേക ശൗചാലയങ്ങള്‍, ചുറ്റുമതില്‍, കിണര്‍, ഇന്റര്‍ലോക്ക് എന്നിവക്ക് പുറമെ ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടര്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളും സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ഉണ്ടാകും.

റവന്യൂ വകുപ്പിനാണ് നിര്‍മാണ ചുമതല. പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിയോജകമണ്ഡലം എം എല്‍ എ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

NO COMMENTS