പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി ; എം എം മണി വൈദ്യുതി മന്ത്രിയാകും

219

പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. എം എം മണിയാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നത്. എം എം മണി വൈദ്യുതി മന്ത്രിയാകും. എ സി മൊയ്തീന്‍ വ്യവസായ മന്ത്രിയാകും. കടകംപള്ളി സുരേന്ദ്രന്‍ സഹകരണ മന്ത്രിയാകും. സിപിഎം സംസ്ഥാനസമിതിയിലാണ് തീരുമാനം. അതേസമയം നേരത്തെ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ നിയമനവിവാദത്തില്‍ നടപടിയെക്കുറിച്ച്‌ സംസ്ഥാനസമിതിയില്‍ തീരുമാനമുണ്ടായിട്ടില്ല.