പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

170

ബെയ്ജിങ് : പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. ചൈന ഓപ്പണില്‍ ആതിഥേയ താരം സണ്‍ യുവിനെ പരാജയപ്പെടുത്തി സിന്ധു കിരീടം ചൂടി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനക്കാരിയായ സിന്ധുവിന്റെ വിജയം. സ്കോര്‍: 2111, 1721, 2111. പത്താം റാങ്കുകാരിയാണ് സണ്‍ യു.
ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിന് പക്ഷേ രണ്ടാം ഗെയിമില്‍ പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍ മൂന്നാം ഗെയിമില്‍ തിരിച്ചെത്തിയ സിന്ധു തന്റെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൈപ്പിടിയിലൊതുക്കി. റിയോ ഒളിമ്ബിക്സ് വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം സിന്ധു നേടുന്ന ആദ്യ കിരീടമാണിത്.നേരത്തെ ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളില്‍ സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ചൈന ഓപ്പണ്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സിന്ധു. 2014ല്‍ കെ. ശ്രീകാന്തും സൈന നേവാളും ചൈന ഓപ്പണ്‍ കിരീടം നേടിയിരുന്നു. സൈന കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോല്‍ക്കുകയാണുണ്ടായത്. ഒളിമ്ബിക് വെള്ളിയും രണ്ടു തവണ ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുള്ള സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്. ഗ്രാന്‍ഡ്പ്രീ ഓപ്പണായ മക്കാവു ഓപ്പണ്‍ മൂന്ന് തവണയും മലേഷ്യന്‍ മാസ്റ്റേഴ്സ് രണ്ടു തവണയും ഇന്റര്‍നാഷണല്‍ ചാലഞ്ച് ടൂര്‍ണമെന്റായ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷണല്‍ കിരീടം ഒരു തവണയുമാണ് സിന്ധു നേടിയത്. ഈ വര്‍ഷത്തെ സിന്ധുവിന്റെ രണ്ടാം അന്താരാഷ്ട്ര കിരീടമാണിത്.

NO COMMENTS

LEAVE A REPLY