രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു

162

ദുബായ്∙ എമിറേറ്റ്സ് എയർലൈൻസ് ഇകെ 521 ലെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം നടന്നയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലൂടെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാരും ജീവനക്കാരും അടക്കം മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും സാരമായ പരുക്കില്ല. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY