ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അഭിപ്രായ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമേറ്റ മുറിവ് : എം.എം.ഹസന്‍

146

വര്‍ഗ്ഗീയ ഫാസിസത്തിനെതിരേ വിട്ടുവീഴ്ച്ചച്ചയില്ലാത്ത പോരാട്ടം നടത്തിയ ഗൗരി ലങ്കേഷിന്റെ കൊലപാതകം അഭിപ്രായ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമേറ്റ ഏറ്റവും ഒടുവിലത്തെ മുറിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണ്. എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ , നരേന്ദ്രദബോല്‍ക്കര്‍ എന്നിവര്‍ക്കെതിരേ വര്‍ഗ്ഗീയ ശക്തികളില്‍ നിന്നുണ്ടായ അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ് ഗൗരി ലങ്കേഷിനെതിരേയും ഉണ്ടായത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുമുള്ള ശ്രമം തുടരുന്നത് ജനാധിപത്യ വിശ്വാസികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ആശയ പ്രചരണങ്ങളെ അതേ മാര്‍ഗ്ഗത്തില്‍ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഫാസിസ്റ്റ് ശക്തികള്‍ ഹിംസയുടെ പാത സ്വീകരിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

NO COMMENTS