കാസർകോട് സ്വർണവേട്ട; 2.817 കിലോഗ്രാം സ്വർണം പിടിച്ചു

254

കാസർകോട് ∙ ജില്ലയിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് മുംബൈയിൽ നിന്ന് ട്രെയിനിൽ കാസർകോട്ടേയ്ക്ക് കടത്താൻ ശ്രമിച്ച 2.817 കിലോഗ്രാം സ്വർണം വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മഹാരാഷ്ട്ര സ്വദേശികളായ രണ്ടു യുവാക്കളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 13.49 ലക്ഷം രൂപ പിഴയീടാക്കിയ ശേഷം സ്വർണം വിട്ടു കൊടുത്തു. കഴിഞ്ഞ ദിവസം കാസർകോട്ടേയ്കക്ക് നികുതി വെട്ടിച്ച് എത്തിച്ച 3.8 കിലോഗ്രാം സ്വർണം വാണിജ്യ നികുതി വകുപ്പ് അധികൃതർ പിടിച്ചെടുത്തിരുന്നു.

െചറുവത്തൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ യുവാക്കളെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യ നികുതിവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 89.57 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളായിരുന്നു ഇവരുടെ പക്കൽ. മുംബൈയിൽ നിർമിച്ച ആഭരണങ്ങൾ കാസർകോട് ജില്ലയിലെ വിവിധ ജ്വല്ലറികൾക്ക് നൽകാൻ എത്തിച്ചതാണെന്നാണ് യുവാക്കൾ നൽകിയ മൊഴി.

പരമ്പരാഗത മാതൃകയിൽ നിർമിച്ച സ്വർണവളകളായിരുന്നു യുവാക്കളുടെ പക്കൽ നിന്ന് കണ്ടെത്തിയത്. ഇന്റലിജന്റ്സ് അസി. കമ്മിഷണർ പി.സി. ജയരാജന്റെ നേതൃത്വത്തിൽ ഇന്റലിജന്റ്സ് ഒാഫിസർ രമേശൻ കോളിക്കര, ഇൻസ്പെക്ടർ മധു കരിമ്പിൽ, ഒ. ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

NO COMMENTS

LEAVE A REPLY