ഇടതുമുന്നണിയില്‍ ഐക്യം തകര്‍ന്നുവെന്ന് എം.എം. ഹസന്‍

295

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ഐക്യം തകര്‍ന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനു തെളിവാണ്. ഇടതുമുന്നണി എന്ന പേരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണ്. സിപിഎമ്മിന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്ത കാനത്തിന്റെ നിലപാട് ധീരമാണെന്നും ഹസന്‍ പറഞ്ഞു. മൂന്നാര്‍ പ്രശ്നത്തില്‍ പരസ്പരം പോരടി തുടരുന്ന സിപിഎം-സിപിഐ പ്രശ്നം ഉദാഹരിച്ചാണ് ഹസന്റെ പ്രതികരണം. മൂന്നാര്‍ പ്രശ്നത്തില്‍ കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്ന സിപിഐക്ക് മുന്നില്‍ പക്ഷെ ഏറ്റുമുട്ടല്‍ ഒഴിവാക്കി കടന്നു പോകാനാണ് സിപിഎം താത്പര്യം കാണിച്ചത്. നാളെ നടക്കുന്ന പിബി യോഗത്തില്‍ സിപിഎം-സിപിഐ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രശ്നത്തില്‍ രാഷ്ട്രീയമായ ആക്രമണവുമായി ഹസന്റെ കടന്നു വരവ്.

NO COMMENTS

LEAVE A REPLY