നിസ്ക്കാരത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

203

നിസ്ക്കാരത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. അബുദാബി ഇലക്ട്ര സ്ട്രീറ്റിൽ എൽഡറാഡോ സിനിമ കെട്ടിടത്തിന് സമീപത്തെ മസ്ജിദിൽ വെച്ചാണ് ഇന്നലെ വൈകിട്ട് (തിങ്കൾ) 36 കാരനായ മലപ്പുറം ആതവനാട് കുറുംമ്പത്തൂരിലെ തയ്യിൽ അസ്ക്കർ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 25 ന് സഹോദരി സൗദ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാട്ടിൽ പോയ അസ്ക്കറും സഹോദരനും കഴിഞ്ഞ ആഴ്ച്ചയാണ് തിരിച്ചെത്തിയത്. സജീവ കെ എം സി സി പ്രവർത്തകനാണ്. മസ്ജിദിന് സമീപത്തെ സലൂണിൽ ജോലി ചെയ്യുന്ന അസ്ക്കർ മുസഫ റോഡിൽ ഒരു കമ്പനിയിൽ നാളെ രാവിലെ ഇന്റർവ്യൂവിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

3 വർഷത്തോളം ശഹാമ ബാഹിയയിലായിരുന്ന അസ്ക്കർ രണ്ട് വർഷത്തോളമായി അബുദാബി ഇലക്ട്രയിലാണ്. ഫസീലയാണ് ഭാര്യ. എട്ടും രണ്ടരയും പ്രായമുള്ള രണ്ട് മക്കളുണ്ട്.
മൂസ തയ്യിൽ സൈനബ ദമ്പതികളുടെ മകനാണ്. ശംസുദ്ദീൻ (അബുദാബി )
നാസർ (ദുബൈ) സുലൈഖ , അഫ്സ റസിയ, പരേതയായ സൗദ എന്നിവർ സഹോദരങ്ങളാണ്. സഹോദരിക്ക് പിന്നാലെ അസ്ക്കറിന്റെയും മരണം എല്ലാവരെയും വേദന പടർത്തി.

NO COMMENTS