മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എം ബി ഫൈസല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

281

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിവൈഎഫ്‌ഐ നേതാവ് എം ബി ഫൈസല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമാണ് എംബി ഫൈസല്‍. സംസ്ഥാനത്തെ ഭരണത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പ്. വര്‍ഗീയതക്കെതിരായ തിരഞ്ഞെടുപ്പായിരിക്കുമെന്നും കോടിയേരി പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയും ബി ജെ പി സ്ഥാനാര്‍ത്ഥിയായി ശ്രീപ്രകാശുമാണ് മത്സരിക്കുന്നത്.

NO COMMENTS

LEAVE A REPLY