കര്‍ണാടകയില്‍ കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

215

കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപി തത്കാലം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നസ്വരങ്ങളും പ്രകടമല്ല. അതുകൊണ്ടെല്ലാം വിശ്വാസം തേടുക കുമാരസ്വാമിക്ക് എളുപ്പമായേക്കും.
എംഎല്‍എമാര്‍ ബെംഗളൂരുവിലെ ഹോട്ടലുകളിലാണുളളത്. ബസുകളില്‍ തന്നെ ഇവരെ ഇന്നും വിധാന്‍ സൗധയിലെത്തിക്കും. കനത്ത സുരക്ഷയാണ് വിധാന്‍ സൗധക്ക് ചുറ്റും. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

NO COMMENTS