കെ.എസ്.യു പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

184

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ എംഎല്‍എമാരായ കെ.എസ് ശബരീനാഥും എ.വിന്‍സന്‍റും പുജപ്പുര പോലീസ് സ്റ്റേഷ്ന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. നിരവധി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. എംഎല്‍എമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY