കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തി

157

മംഗളൂരു: കാസർകോട്–മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു. വെള്ളിയാഴ്ച രാത്രിയിൽ തലപ്പാടിയിലും ഉള്ളാളിലുമായി മൂന്നു ബസുകൾക്കെതിരെ കല്ലേറുണ്ടായതിനെത്തുടർന്നാണ് നിർത്തിവച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗളുരു സന്ദർശനവുമായി ബന്ധപ്പെട്ട് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മംഗളൂരിൽ ശനിയാഴ്ച ഹർത്താൽ പുരോഗമിക്കുകയാണ്. കർണാടക ട്രാൻസ്പോ‍ർട്ട് കോർപറേഷൻ ബസുകൾ സർവീസ് നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY