സംസ്ഥാന ഹജജ് കമ്മിറ്റി വെബ്സൈറ്റ് ഹാക്ക് ചെയ്തു

216

കൊണ്ടോട്ടി: സംസ്ഥാന ഹജജ് കമ്മിറ്റി വെബ്സൈറ്റ് കഴിഞ്ഞ രാത്രി ഹാക്ക് ചെയ്തു. ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന സന്ദേശമാണ് ഹജ്ജ് കമ്മറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമായത്. ഈ വര്‍ഷത്തെ ഹജജിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ടിരിക്കെയാണ് വെബ്സൈറ്റ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ഇതിനിടെ, സുരക്ഷാ മുന്നറിയിപ്പിനു വേണ്ടിയാണ് ഹാക്ക് ചെയ്തതെന്നും വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നുമുള്ള സന്ദേശങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഹജജ് സീസണ്‍ അടുക്കാനിരിക്കെ ഉണ്ടായ ഈ അനിഷ്ട സംഭവം സംസ്ഥാന ഹജജ് കമ്മിറ്റിക്ക് വലിയൊരു വെല്ലുവിളിയായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY