കെഎസ്ആർടിസി പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച

186

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ പത്തിന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ശമ്പളവും പെൻഷനും വിതരണം ചെയ്യുക, വാഗ്ദാനം ചെയ്ത ഡിഎ അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. സിപിഐ സംഘടനയായ ട്രാൻസ്പോർട്ട് എംപ്ലോയീസ്യൂണിയനും യുഡിഎഫ് സംഘടനയായ ടിഡിഎഫും നാളെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു സംഘടനയായ കെഎസ്ആര്‍ടിഇഎ ഇന്ന് മുതൽ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ റിലേ നിരാഹാരസമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY