കെഎസ്ആര്‍ടിസി പ്രതിസന്ധി; ബുധനാഴ്ച സൂചനാ പണിമുടക്ക്

171

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ മറ്റന്നാള്‍ നിശ്ചയിച്ച സൂചനപണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ശമ്പളത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മറ്റന്നാള്‍ സൂചനാ പണിമുടക്ക്. മന്ത്രി പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സിപിഐ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കി. അതേ സമയം നഷ്ടം കുറക്കാനായി ഡീസല്‍ വാറ്റ് നികുതിയില്‍ ഇളവ് വേണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിന് കത്ത് നല്‍കി. നഷ്ടം കുറക്കുന്നതിന്റെ ഭാഗമായാണ് ഡീസലിനുള്ള വാറ്റ് നികുതിയില്‍ ഇളവ് തേടി സര്‍ക്കാരിനെ സമീപിച്ചത്.
നിലവില്‍ ഒരു ലിറ്റര്‍ ഡീസലിന് എണ്ണ കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി നല്‍കുന്ന വാറ്റ് നികുതി 24 ശതമാനം. കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും നല്‍കുന്ന വാറ്റ് നികുതി 4 ശതമാനം. കെഎസ്ആര്‍ടിസിയുടേയും വാറ്റ് നികുതി 4 ശതമാനമാക്കണമെന്നാണ് ആവശ്യം. ഇത് വഴി പ്രതിദിനം 50 ലക്ഷം രൂപ ലാഭിക്കാമെന്നാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടുന്നത്.

NO COMMENTS

LEAVE A REPLY