മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ കസ്റ്റഡിയില്‍ എടുത്ത നദീറിന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ്

257

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ കസ്റ്റഡിയില്‍ എടുത്ത നദീറിന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ്. കോഴിക്കോട് ബാലുശേരിയിലെ നദീറിന്‍റെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തുന്നത്. ഇരിട്ടി സി.ഐയുടെ നേതൃത്വത്തിലാണ് റെയ്ഡ്. സംഘത്തില്‍ ആറളം എസ്.ഐയുമുണ്ട്്. ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത കമല്‍ സി ചവറയെ സഹായിക്കാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റുകളെ സഹായിച്ചുവെന്നാരോപിച്ചാണ് നദീറിനെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY